ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണം കൊലപാതകാമാണെന്ന സംശയമുയർത്തി ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കഴിക്കുമായിരുന്നില്ല.പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയത്.. ? സി സി ടി വി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചെന്നും സുബ്രഹ്മണ്യ സ്വാമി ചോദിക്കുന്നു.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍ ദ്രുതഗതിയിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ശ്രീദേവി മരിച്ചത് ഹൃദയ സ്തംഭനം മൂലമാണെന്ന് പറയുകയുമായിരുന്നുവെന്നും സ്വാമി പറഞ്ഞു.
മാത്രമല്ല സിനിമാ നടിമാരും ദാവൂദും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നും സ്വാമി പറഞ്ഞു.