കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍
ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്, പിണറായി വിജയന് എന്നിവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ജില്ലാ നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് തെളിവ് ശേഖരണത്തിനും അറസ്റ്റിനും തടസമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഷുഹൈബ് വധത്തിനു ശേഷം കണ്ണൂരില്‍ നടത്തിയ സമാധാന യോഗത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചതായും ഇവര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടര്‍ എന്നിവരാണ് ഹര്‍ജിയിലെ എതിര് കക്ഷികള്‍. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും