ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 10.30ഒാടെ ഹൈദരാബാദിന് 160 കി.മി മാറി കരിംനഗറിലായിരുന്നു സംഭവം.
ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നതു കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇത് പുറത്തേക്കു വലിച്ചെറിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ലഗേജിലുണ്ടായിരുന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ സെറ്റിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് ബാഗും കത്താന്‍ തുടങ്ങിയതോടെയാണ് സുരക്ഷ ഉദ്യോസ്ഥര്‍ ഇടപെട്ടത്.
കരിംനഗറില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയതായിരുന്നു ചന്ദ്രശേഖര്‍ റാവു. ചടങ്ങിന് ശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.