ദുബായ്: ശ്രീദേവിയുടെ ഭൗതികദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന് അനുമതി നല്കി. മരണത്തില്‍ ദുരൂഹതയില്ലെന്ന പ്രോസിക്യൂഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടു നല്‍കുന്നത്. ഇതോടെ മൃതദേഹം വിട്ടു കൊടുക്കുന്നതിനുള്ള ക്ലിയറന്‍സ് ലെറ്റര്‍ ദുബായ് പോലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഭര്‍ത്താവ് ബോണി കപൂറിനും കൈമാറി. എംബാം ചെയ്തതിനു ശേഷം അല്പസമയത്തിനകം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം ഇന്നു തന്നെ മുംബൈയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.
ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം വിട്ടുനല്‍കാന്‍ അനുമതി ലഭിച്ചത്. പരാതി കിട്ടിയാല്‍ മാത്രമേ വീണ്ടുമൊരു അന്വേഷണത്തിന് സാധ്യതയുള്ളൂ. ഇതിനിടെ ബോണി കപൂറിനെ ദുബായ് പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.