തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോളേജുകളിലെ എന്‍ആര്‍ഐ ഫീസില്‍ മാറ്റമില്ല. കോളേജുകളിലെ 15 ശതമാനം എന്‍ആര്‍ഐ സീറ്റുകളിലും ഫീസ് ഇരുപത് ലക്ഷമായി നിജപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരിയാരം ഒഴികെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയമാണ് കമ്മിറ്റി നടത്തിയത്.
ക്രിസ്ത്യന്‍ മാനേജുമെന്റ് അസോസിയേഷന് കീഴിലുള്ള 4 കോളേജുകളിലെ എന്‍ആര്‍ഐ ഫീസ് 18 ലക്ഷമായി തുടരാനും ശുപാര്‍ശയുണ്ട്. അമല, ജൂബിലി, മലങ്കര, പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലാണ് ഈ വര്‍ഷവും ഫീസ് മാറ്റമില്ലാതെ തുടരുന്നത്. അടുത്ത വര്‍ഷം ഇവിടെയും ഫീസ് 20 ലക്ഷമാകും. തുകയില്‍ നിന്നും അഞ്ച് ലക്ഷം രൂപ സ്കോളര്‍ഷിപ്പിനുള്ള കോര്‍പ്പസ് ഫണ്ടിലേക്ക് മാറ്റും. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷമായിരിക്കും ഈ കോളേജുകളിലെ എന്‍ആര്‍ഐ ഫീസ് അന്തിമമാക്കുന്നത്.