മേഘാലയയിലും, നാഗാലാന്‍ഡിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. മേഘാലയയില്‍ 70ഉം നാഗാലാഡില്‍ 67ഉം ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്കുലുട്ടോയിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിനു സമീപമായിരുന്നു അക്രമം. നേരത്തെ ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറും നടന്നിരുന്നു.