ഗുരുവായൂര്‍: ഈ വര്‍ഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള നിയോഗം ഗുരുവായൂര്‍ ചെന്താമരാക്ഷന്. ഇന്ന് നടന്ന ആനയോട്ടത്തില്‍ ഒന്നാമനായെത്തിയാണ് ചെന്താമരാക്ഷന് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം നേടിയത്.
നാഴികമണി മുഴങ്ങുന്നതോടെ പാപ്പാന്മാര് ആനകളെ അണിയിക്കാനുള്ള മണിയുമായി മഞ്ജുളാലിന്റെ പരിസരത്തേക്ക് ഓടിയെത്തുന്നതോടെയാണ് ആനയോട്ടത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. മണികള്‍ അണിഞ്ഞു മഞ്ജുളാല്‍ പരിസരത്തു നിന്നും അമ്പലത്തിനകത്തെത്തി ഗുരുവായൂരപ്പനെ വണങ്ങുന്ന ആനക്കാണ് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം ലഭിക്കുന്നത്. ചെന്താമരാക്ഷനു പുറമെ അച്യുതന്, കണ്ണന്, ദേവി, നന്ദിനി എനീ ആനകളും ഓട്ടത്തില്‍ പങ്കെടുത്തു.
ഉത്സത്തിനു മുന്നോടിയായാണ് ആനയോട്ടം നടത്തുന്നത്. നിരവധി ഭക്തജനങ്ങളാണ് ആനയോട്ടം കാണാന്‍ ഗുരുവായൂരെത്തിയത്.