മുംബൈ: ശ്രീദേവിയുടെ ഭൗതികദേഹം രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ക്ലബ്ബില്‍ പൂര്‍ത്തിയായി. ഉച്ചയ്ക്ക് ശേഷം 3.30ന് പാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നത്. മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
ഇന്നലെ രാത്രി 9.30ന് അനില്‍ അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് ഭൗതികദേഹം മുംബൈയിലെത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന് അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുശി എന്നിവരെത്തിയാണ് മൃതദേഹം ഏറ്റു വാങ്ങിയത്. പിന്നീട് ഭൗതികദേഹം അന്ധേരിയിലെ വസതിയിലെത്തിച്ചു.
മുങ്ങിമരണമാണെന്നും അസ്വാഭാവികത ഇല്ലെന്നുമുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മൃതദേഹം ദുബായില്‍ നിന്നും വിട്ടു നല്‍കിയത്.