മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ പീഡനശ്രമം തടഞ്ഞതിന് യുവതിയുടെ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. നാടോടി ദമ്പതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്ന യുവാവാണ് മദ്യലഹരിയില്‍ കുട്ടിയെ വെട്ടിയതെന്ന് അമ്മ പറഞ്ഞു. ഇയാള്‍ ഇവരെ നിരന്തരം ശല്യം ചെയ്തിരുന്നു.
മാനഭംഗശ്രമം തടഞ്ഞതാണ് കുട്ടിയെ അക്രമിക്കാന്‍ കാരണമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കാലിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ ചികിത്സയിലാണ്. അച്ഛന് മുരുകന്റെ പരാതിയില്‍ അയൂബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.