മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്ത്തകന് സഫീര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ മാര്‍ച്ച് 13 വരെ റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് ബഷീര്‍, റാഷിദ്, സുബഹാന്‍, അജീഷ്, ഷെര്‍ബില്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.
കുന്തിപുഴ ബൈപാസിന് സമീപമുള്ള പുഴയോരത്ത് നിന്ന് സഫീറിനെ കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെയാണ് പ്രതികളെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്.
കൊലപാതക കുറ്റത്തിന് പുറമെ മര്‍ദനം, അന്യായമായി സംഘം ചേരല്‍ എന്നി കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ പാലക്കാട് സബ് ജയിലേക്ക് മാറ്റി.