തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയ ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച നിലവില്‍ വരും. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപ ആയിരിക്കും. പുതുക്കിയ നിരക്ക് പ്രകാരം ഓരോ കിലോമീറ്ററിനും 70 പൈസ വീതമാണ് കൂടുക. നിലവില്‍ ഇത് 64 പൈസയാണ്.
വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയായി തുടരും. മിനിമം ചാര്‍ജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 40 കിലോമീറ്റര്‍ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.