ചെന്നൈ: പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ഇന്നു രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. പണദുര്വിനിയോഗം തടയല്‍ സംബന്ധിച്ച ഐഎന്‍എക്സ് മീഡിയാ പണമിടപാട് കേസിലാണ് അറസ്റ്റ്. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ ഭാസ്കര രാമനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും നുങ്കംപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.