കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസ തടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1954 മുതല്‍ കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായും 94 മുതല്‍ മഠാധിപതിയായും ചുമതല വഹിച്ചു. കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി.