അട്ടപ്പാടി: അട്ടപ്പാടിയില്‍ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എ.കെ ബാലന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പിയുടെ നേതൃത്വത്തില്‍ കാല്‍നടയാത്ര ആരംഭിച്ചു. രാവിലെ അട്ടപ്പാടിയില്‍ നിന്ന് ആരംഭിച്ച യാത്ര മാര്‍ച്ച് രണ്ടിന് മന്ത്രിയുടെ പാലക്കാട്ടെ വസതിക്കു മുന്നില്‍ സമാപിക്കും. എ ബി വി പി സംസ്ഥാന സെക്രട്ടറി പി ശ്യംരാജ് ആണ് കാല്‍നട യാത്രക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗത്തിലെ അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എ ബി വി പി ആവശ്യപ്പെടുന്നു.