പുത്തൻ ആശയങ്ങൾ സംരംഭങ്ങളായി രൂപപ്പെടുത്തികൊണ്ടുള്ള സ്റ്റാർട്ടപ്പുകളുടെ പ്രചാരം രാജ്യത്തെ വ്യവസായിക മേഖലയിൽ ഉണർവ് പകർന്നിരിക്കുന്നു.മനസ്സിൽ മികച്ച ആശയമുള്ള ഏതൊരാൾക്കും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാനാകും .ഇതിനു പിൻബലമേകുന്ന സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനങ്ങളെകുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.സ്റ്റാർട്ട് അപ്പുകളുടേ രണ്ടു സുപ്രധാന ഘടകങ്ങളാണ് ഇങ്കുബേറ്ററുകളും ആക്സിലറേറ്ററുകളും .സംരംഭങ്ങൾ തുടങ്ങാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കലും സാമ്പത്തിക പിന്തുണയും സ്റ്റാർട്ട് അപ്പ് മിഷന്റെ ചുമതലകളിൽപ്പെടുന്നു.
വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ സഹായിക്കുന്നതിനായി വിവിധ ലാബുകൾ സ്റ്റാർട്ട് അപ്പ് മിഷൻ സജ്ജമാക്കിയിരിക്കുന്നു .ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടങ്ങളിൽ കുറഞ്ഞചിലവിൽ സംരംഭകർക്ക് ലഭ്യമാക്കിയിരിക്കുന്നത് .ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വ്യാപകമാകുന്നതോടെ രാജ്യത്ത് സമസ്ത മേഖലകളിലും വികസനം സാധ്യമാകും .പുതു തലമുറ നയിക്കുന്ന ഇത്തരം ചെറു സംരംഭങ്ങളാകും വരും നാളുകളിൽ രാഷ്ട്രത്തിന്റെ ഭാവിനിർണ്ണയിക്കുക.