തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ വിധിപ്രസ്താവം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ജോണ്‍ പുതൃക്കയില്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിധിപ്രസ്താവം മാറ്റിയത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.
1992 മാര്‍ച്ച് 27ന് ആണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993ലാണ് സിബിഐ കേസന്വേഷണം ഏറ്റെടുക്കുന്നത്.