ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും തുടരാൻ സാധ്യത. ദൃശ്യപരിധി കുറയുമെന്നതിനാൽ വാഹനമോടക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്.
ഇന്നലെ ചിലയിടങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പട്ടിരുന്നു. ഇന്ന് രാവിലെ റുവൈസിലും സിലയിലും മഴ പെയ്തതായി റിപ്പോർട്ടുണ്ട്. ഒട്ടുമിക്കയിടങ്ങളിലും ആകാശം ഭാഗീകമായി മേഘാവൃതമാണ്.
അടുത്ത രണ്ട് ദിവസം കൂടി ഈ രീതി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.