കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഇന്നും വാദം തുടരും.
സോളാര്‍ കമ്മീഷന്റെ നിയമനം നിയമ വിരുദ്ധമാണെന്നും കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതില്‍ അപാകതയുണ്ടെന്നും കപില്‍ സിബല്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന് ഓഫ് എന്‍ക്വയറി നിയമത്തിന് വിരുദ്ധമാണ് നിയമനം എന്നും അദ്ദേഹം വാദിച്ചു. സമാന ആവശ്യവുമായി ഹര്‍ജി നല്കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഹര്‍ജിയെ എതിര്‍ക്കുന്ന സര്‍ക്കാര്‍, ലോയേഴ്സ് യൂണിയന്, കെ സുരേന്ദ്രന് എന്നിവരുടെ വാദവും കോടതി കേള്‍ക്കും.