കൊച്ചി: ലേക് പാലസിന്റെ ഭൂമി കയ്യേറ്റത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തോമസ് ചാണ്ടി ഡയറക്ടര്‍ ആയ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയാണ് നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഇന്ന് വിശദീകരണം നല്‍കും. നേരത്തെ ജില്ലാ കളക്ടറുടെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയും ഹൈക്കോടതിയില്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.