പാലക്കാട്: വനവാസി യുവാവ് മധുവിന്റെ കൊലപാതകം സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്ത് മണിക്ക് അഗളി കില പട്ടികവര്‍ഗ്ഗ വികസന കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ജില്ലാ തല ഉദ്യോഗസ്ഥരുടെയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കും. ഇതിനു ശേഷം കൊല്ലപ്പെട്ട മധുവിന്റെ മുക്കാലി ചിണ്ടക്കി ഊരിലെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം മധുവിന്റെ മരണത്തില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചിരുന്നു. മധുവിന്റെ മരണത്തില്‍ കോടതി സ്വമേധയ ഇടപെടണമെന്നും പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്കിയ സാഹചര്യത്തിലാണ് കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചത്.