ആലപ്പുഴ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് കള്കടർ നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. റിസോർട്ടിന് തെറ്റായ സർവെ നമ്പരിൽ രണ്ട് നോട്ടീസുകൾ നൽകിയതെന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.
നിരുത്തരവാദപരമായ സമീപനമാണ് കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാർത്ഥിയാണോ കളക്ടറുടെ കസേരയിലിരിക്കുന്നത്. എന്ത് ജോലിയാണ് കളക്ടർ അവിടെയിരുന്ന് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.