വാഷിംഗ്ടൺ: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. ഭീകരർക്കെതിരായ പാകിസ്ഥാന്റെ നടപടികൾ വാക്കുകളിലൊതുങ്ങുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പെന്റഗൺ വക്താവ് ഡാനാ വൈറ്റ് പറഞ്ഞു.
താലിബാൻ, ഹഖാനി ഭീകരരുടെ പ്രവർത്തനം ഇപ്പോഴും പാകിസ്ഥാനിലുണ്ട്. എന്നാൽ ഇത് പലപ്പോവും പാകിസ്ഥാൻ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ നിലപാട് ഇനി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പാകിസ്ഥാനുള്ള രണ്ട് ദശലക്ഷം ഡോളർ സാമ്പത്തിക സഹായം യു എസ് റദ്ദാക്കിയിരുന്നു.