അബുദാബിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അബുദാബി മുസഫ പാലത്തിൽ ഇന്നലെ രാത്രി വൈകിയാണ് അപകടം നടന്നത്.വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
റോഡിന്റെ അവസ്ഥ മനസിലാക്കാതെ വാഹനമോടിക്കുക, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുക, അമിതവേഗം എന്നിവയാണ് വലിയ അപകടത്തിലേക്ക് നയിക്കുന്നതെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് അപകട പരിശോധനാ വിഭാഗം തലവൻ ലഫ്റ്റനന്റ് കേണൽ മുസല്ലം അൽ ജുനൈബി പറഞ്ഞു.
അനുവദനീയമായ വേഗത്തിൽ ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ എന്ന് അദ്ദേഹം പൊതുജനങ്ങളോടാവശ്യപ്പെട്ടു.