ഓസ്കര് അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ലോസ് എയ്ഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ ഷോ അവതാരകനും നിര്‍മാതാവുമായ ജിമ്മി കിമ്മല്‍ ആണ് അവതാരകന്റെ റോളില്‍ എത്തുന്നത്.
ഏഴ് നോമിനേഷനുകളുമായി എത്തുന്ന ത്രി ബില്‍ ബോര്‍ഡ്സും, 13 നോമിനേഷനുകളുമായി എത്തുന്ന ദ ഷേപ്പ് ഓഫ് വാട്ടറും, എട്ട് നോമിനേഷനുകളുമായി എത്തിയിരിക്കുന്ന ഡന്‍കര്‍ക്കും തമ്മിലായിരിക്കും പ്രധാന മത്സരം. ബാഫ്റ്റ, ഗോള്‍ഡണ്‍ ഗ്ലോബ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ത്രി ബില്ബോര്ഡ്സ് താരങ്ങള്‍ അവാര്‍ഡ് നിശയിലെത്തുന്നത്.
കോള്‍ മി ബൈ യുവര്‍ നെയിം, ഡാര്‍ക്കസ്റ്റ് അവര്‍, ഗെറ്റ് ഔട്ട്, ലേഡി ബേര്‍ഡ്,ഫാന്റം ത്രെഡ്, ദ പോസ്റ്റ് എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള മത്സര രംഗത്തുള്ളത്.