തൊണ്ണൂറാമത് ഓസ്കാര്‍ പുരസ്കാരദാന ചടങ്ങ് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ പുരോഗമിക്കുന്നു. സാം റോക്ക് വെല്ലിനാണ് ആദ്യ പുരസ്കാരം ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്കാരമാണ് സാം റോക്ക്വെല്‍ നേടിയത്. ത്രീ ബില്ബോര്ഡ്സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
ക്രിസ്റ്റഫര്‍ നോലന്റെ ‘ഡന്‍കിര്‍ക്’ രണ്ടു പുരസ്കാരങ്ങള്‍ നേടി. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങളാണ് നേടിയത്.
ചിലെയില്‍ നിന്നുള്ള ഫന്റാസ്റ്റിക് വുമണ്‍ എന്ന ചിത്രത്തിനാണു മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം.
കേശാലങ്കാരം: ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)
വസ്ത്രലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രഡ്)
ഡോക്യുമെന്റി ഫീച്ചര്‍: ഇക്കരസ്
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്ക്കറ്റ് ബോള്‍
കലാസംവിധാനം: പോള്‍ ഡെന്‍ഹാം ഓസ്റ്റെര്‍ബെറി (ദ ഷേപ്പ് ഓഫ് വാട്ടര്‍ )
ആനിമേഷന്‍ ചിത്രം: കൊ കൊ
ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചത്. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.