Gulf

കുവൈറ്റിൽ വീണ്ടും ബംഗ്ലാദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് വിലക്ക്

കുവൈറ്റ് സിറ്റ്: കുവൈറ്റിൽ വീണ്ടും ബംഗ്ലാദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് വിലക്ക്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. രാജ്യത്ത് ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം ക്രമാതീതമായി കൂടിയതിനെ തുടർന്നാണ് നടപടി.

ഏതാനും മാസങ്ങൾക്ക് ശേഷമാണ് കുവൈറ്റിൽ ബംഗ്ലാദേശികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് വീണ്ടും വിലക്ക് വന്നിരിക്കുന്നത്. തീരുമാനം പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രാലയം പക്ഷെ ഇത് എത്രനാളത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കുവൈറ്റിലുള്ള ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്തെ ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

മനുഷ്യക്കടത്തും പീഡനവും വ്യാപകമാകുന്നതായും അതാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്നും ചില കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ശക്തമായ നിയമം നിലവിലുണ്ടെങ്കിലും വീട്ടുവേലക്കാർ അതിക്രൂരമായ പീഢനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികൾ തൊഴിലന്വേഷകരെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.

1976 മുതൽ 2007 വരെ 4,80,000 ബംഗ്ലാദേശി തൊഴിലാളികൾ കുവൈറ്റിൽ തൊഴിൽ തേടിയെത്തിയിട്ടുണ്ട്. ക്രമക്കേടുകളും ബംഗ്ലാദേശികൾ അനധികൃത ഇടപാടുകളിൽ പെടുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 2007 ൽ ആ രാജ്യത്ത് നിന്നുള്ളവർക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തി. 2014ൽ വിലക്ക് നീക്കിയെങ്കിലും 2016 മേയ് മാസത്തിൽ ബംഗ്ലാദേശി പുരുഷൻമാരെ വീട്ടുവേലക്കാരായി നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തി.

45 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ മൂന്നിൽ രണ്ടും വിദേശികളാണ്. വിദേശികളിൽ കൂടുതൽ ഇന്ത്യക്കാരും.

806 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close