ന്യൂഡൽഹി : ശീതള പാനീയ രംഗത്തെ ഭീമനായ കൊക്കക്കോള മദ്യം വിൽക്കാനൊരുങ്ങുന്നു . ജപ്പാനിലാണ് ആദ്യമായി മദ്യവിപണന രംഗത്തേക്ക് ഇറങ്ങാൻ കൊക്കക്കോള ആലോചിക്കുന്നത്. ജപ്പാനിലെ ജനപ്രിയ പാനീയമായ ചു-ഹിയിലാണ് കൊക്കക്കോളയുടെ പരീക്ഷണം.
മൂന്നു മുതൽ എട്ടു ശതമാനം വരെ ആൽക്കഹോൾ അടങ്ങുന്ന പാനീയം വിൽക്കാനാണ് കൊകക്കോള ആലോചിക്കുന്നത്. കിറിൻ ,സൺടോറി എന്നീ കമ്പനികൾ പുറത്തിറക്കുന്ന ചു-ഹി പാനീയത്തിനു ജപ്പാനിൽ നല്ല ജനപിന്തുണയുണ്ട് . സ്ത്രീകളേയും ഈ പാനീയം വളരെ ആകർഷിക്കുന്നുണ്ട്.
ഈ കമ്പനികളോട് മത്സരിക്കാതെ ജാപ്പനീസ് ശീതള പാനീയ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നീക്കം . 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കക്കോള മദ്യ വിപണന രംഗത്തേക്കിറങ്ങുന്നത്.