ഇസ്ലാമബാദ്: അഫ്ഗാനിസ്താനിലെ കിഴക്കന്‍ കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 20 തെഹ്റിക്-ഇ-താലിബാന്(റ്റി.റ്റി.പി) തീവ്രവാദികളും അവരുടെ പരിശീലകനും കൊല്ലപ്പെട്ടു. പാക്കിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുനാര്‍ പര്‍വത മേഖലയിലുള്ള ഷാല്ട്ടന് എന്ന പ്രദേശത്ത് ക്യാമ്പ് നടത്തുകയായിരുന്ന തീവ്രവാദികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
അഫ്ഗാന്-പാകിസ്താന് അതിര്‍ത്തിയിലെ ഈ പരിശീലന ക്യാമ്പിലേക്ക് യുഎസ് ഡ്രോണ്‍ അഞ്ച് മിസൈലുകളാണ് വിക്ഷേപിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റ്റിറ്റിപി തലവന്‍ ഫസലുള്ളയും കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. സംഘത്തിന് ആക്രമണത്തില്‍ വലിയ നാശനഷ്ടമുണ്ടായതായും സൂചനയുണ്ട്. മുതിര്‍ന്ന റ്റിറ്റിപി കമാന്‍ഡര്‍ യാസിന് കൊല്ലപ്പെട്ടവരുടെ കൂടെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഒരു മാസത്തില്‍ ടി.ടി.പി തീവ്രവാദികള്‍ക്കു നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.