ബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മില്‍ ഒന്നിക്കുകയാണെങ്കില്‍ ഒന്നും ഒന്നും രണ്ടെന്നതിന് പകരം പതിനൊന്നായി മാറുമെന്ന് ചൈന.
ഇന്ത്യന്‍ ആനയും ചൈനീസ് വ്യാളിയും യുദ്ധം ചെയ്യുകയല്ല വേണ്ടത് പകരം ഒരുമിച്ച് നൃത്തം ചെയ്യുകയാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമല്ല പകരം യോജിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് സൂചിപ്പിച്ചാണ് വാങ് യി ഈ പ്രസ്താവന നടത്തിയത്.
ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വാങ് യി .
ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസിക വൈമുഖ്യം ഒഴിവാക്കണമെന്നും, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പരസ്പരം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് ഇന്ത്യാ- ചൈനാ ബന്ധം മുന്നോട്ടുപോകുമെന്നും വാങ് യി പ്രസ്താവിച്ചു.