ടെഹ്റാൻ : പൊതുസ്ഥലത്ത് തട്ടം വലിച്ചൂരി ഇറാൻ സ്ത്രീകളുടെ പ്രതിഷേധം.
പൊതുസ്ഥലത്ത് തട്ടമിടാതെ നടന്ന സ്ത്രീയെ രണ്ടു വര്‍ഷം ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ തട്ടം വലിച്ചൂരിയത്.
നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ശക്തമായപ്രതിഷേധം നടത്തി വരികയാണ്.
ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലർ മോചിതരായെങ്കിലും ചിലരെങ്കിലും ഇപ്പോഴും വിചാരണ നേരിടുകയാണ്.
നിരവധി രാജ്യങ്ങൾ ഇസ്ലാമിക നിയമത്തിൽ മാറ്റം വരുത്തുമ്പോൾ തട്ടമിടാത്തതിന്റെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിനെതിരെയാണ് ഇറാൻ സ്ത്രീകളുടെ പ്രതിഷേധം.
നിരവധി പ്രമുഖരും ഈ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ്, സ്ത്രീകളെ കൽതുറങ്കിൽ അടയ്ക്കാനുള്ള മാർഗ്ഗമാക്കരുതെന്ന് പ്രസ്താവിച്ചാണ് യുവതലമുറ രംഗത്തെത്തിയിരിക്കുന്നത്.