വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ താലിബാന് നേതാവ് മൗലാന ഫസലുള്ളയെ പിടികൂടാന്‍ സഹായകമായ വിവരം തരുന്നവര്‍ക്ക് അരക്കോടി ഡോളര്‍ ഇനാം നല്‍കുമെന്ന് യു എസ് ഗവണ്മെന്റ് പ്രഖ്യാപിച്ചു. ടിടിപിയില്‍ നിന്നു മാറി ജമാ അത്ത് ഉല് അഹ്റര്‍ എന്ന ഭീകര സംഘടന രൂപീകരിച്ച അബ്ദുള്‍ വാലി, ലഷ്കര്‍ ഇ ഇസ്ലാം സംഘടന നേതാവ് മംഗല്‍ ഭാഗ് എന്നിവരുടെ തലക്ക് 30 ലക്ഷം ഡോളറും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസ്, യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാന് വിദേശ സെക്രട്ടറി തെഹ്മിന ജാന്‍ജുവ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് പാക്കിസ്ഥാനിലെ മൂന്നു ഭീകരര്‍ക്കെതിരെ ശക്തമായ നടപടിക്കു യുഎസ് തീരുമാനിച്ചത്.
2014ല്‍ പെഷവാറിലെ സൈനിക സ്കൂളില്‍ ഉണ്ടായ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് തെഹ്രിക് ഇ താലിബാന് ആയിരുന്നു. 2012ല്‍ മലാല യൂസഫ്സായിക്കെതിരെ നടന്ന വധശ്രമത്തിന് ഉത്തരവിട്ടതും മൗലാന ഫസ്ലുള്ളയായിരുന്നു.