കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ മരങ്ങള്‍ വെട്ടുന്നതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. വിശ്വഭാരതി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. .മരങ്ങള്‍ വെട്ടുന്നത് പ്രതീകാത്മകമായി ചിത്രീകരിക്കുകയും ഇതിലൂടെ ബോധവത്കരണം നടത്താനും ശ്രമിക്കുകയായിരുന്നു ഇവര്‍. ശാന്തിനികേതന്‍ സമീപമുള്ള ശ്യാംബതിയിലാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്.
പോലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആക്രമണത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം വലിയ പോലീസ് സംഘം എത്തിയാണ് ഇവിടെ നിന്നും ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്തെ നിയമ വ്യവസ്ഥയെ പോലും മറികടന്ന് പലപ്പോഴും പ്രവര്‍ത്തകര്‍ സ്വന്തം നിയമങ്ങളാണ് നടപ്പാക്കുന്നതെന്നും അഴിമതിക്കാരായ മന്ത്രിമാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്.