തുറിച്ചുനോക്കരുതെന്ന് പറഞ്ഞ ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തെ ആരും തുറിച്ച്നോക്കാത്ത വിധത്തിൽ ബ്ലാക്ക് കവർ വച്ച് മറച്ച് ഗൾഫിലെ ശരിയ നിയമം.
വനിതദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗൃഹലക്ഷ്മിയുടെ കവർ ചിത്രമാണ് ‘കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്നത്.
കേരള വിപണിയിൽ ചിത്രം യാതൊരു മറയില്ലാതെയാണ് മാഗസിൻ പ്രചരിപ്പിച്ചത്.എന്നാൽ കടൽ കടന്ന് അറബി നാട്ടിലെത്തിയപ്പോൾ ചിത്രം ബ്ലാക്ക് കവർ ഉപയോഗിച്ച് മറച്ചിരുന്നു.
ഏതൊരു മാഗസിനും ഗൾഫിലെ ശരീയത്ത് നിയമമനുസരിച്ചാണ് വിപണിയിലെത്തേണ്ടത് എന്നതിന്റെ ചുവട് പിടിച്ചാണിത്. മാഗസിനുകളിലൂടെയോ, മറ്റ് മാദ്ധ്യമങ്ങൾ വഴിയോ ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് ശരീയത്ത് നിയമപ്രകാരം ഗൾഫ് നാടുകളിൽ വിലക്കുണ്ട്.
മറ്റ് ഭാഷകളിലെ മാഗസിനുകളെ അപേക്ഷിച്ച് മലയാളം,തമിഴ് മാഗസിനുകൾക്ക് ഗൾഫ് നാടുകളിൽ വൻ സർക്കുലേഷനാണുള്ളത്. എന്നാൽ വിറ്റഴിക്കുന്ന മാഗസിനുകൾ ശരീയത്ത് നിയമം പിന്തുടരണമെന്ന് നിശ്ചിതനിയമവുമുണ്ട്.
സൂപ്പർ മാർക്കറ്റുകൾ വഴി വിൽക്കുന്ന മാഗസിനുകൾ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത കട ഉടമകൾക്കാണ്.
സംഗതി എന്തായാലും മാഗസിൻ ആവശ്യപ്പെട്ട പോലെ ചിത്രം പോലും തുറിച്ചു നോക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നത്