ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നയീമിയ മതപാഠശാലയിലാണ് സംഭവം.
മുഫ്തി മുഹമ്മദ് ഹുസൈൻ നൈയ്മി അനുസ്മരണ ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി മൈക്കിനു സമീപമെത്തിയപ്പോഴാണ് സദസ്സിൽ നിന്ന് ഒരാൾ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്
മതപാഠശാലയിലെ പൂർവ്വ വിദ്യാർഥിയായ തൽഹ മുനവറാണ് ചെരുപ്പെറിഞ്ഞത്.ഇയാളെ ഉടൻ പിടികൂടിയിരുന്നു.മതപാഠശാലയിലെ ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റതിനെ തുടർന്ന് തൽഹ മുനവറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പിടികൂടുമ്പോൾ അക്രമി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു