കിഗാലി: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. 12 ഓളം പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച റുവാണ്ടയിലെ ദക്ഷിണ പ്രവിശ്യയായ ന്യാരുഗുരുവിലെ സെവന്ത്ഡേ പള്ളിയിലായിരുന്നു സംഭവം.
പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു ദുരന്തം .
വെള്ളിയാഴ്ച ഉണ്ടായ ഇടിമിന്നലിൽ പ്രദേശത്ത് രണ്ടു പേർ മരിച്ചിരുന്നു. 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.