Kerala

ദേശവിരുദ്ധതയെ പ്രോത്സാഹിപ്പിച്ച് ഡിസി ബുക്‌സ്

ദേശവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ കവിതാസമാഹാരവുമായി ഡിസി ബുക്‌സ്. ‘മോദിഫൈ ചെയ്യപ്പെടാത്തത്’ എന്ന പേരില്‍ പുറത്തിറക്കിയ കവിത സമാഹാരത്തിലുടനീളം ദേശവിരുദ്ധതയും മത സ്പര്‍ദ്ധ വളര്‍ത്തലുമാണ് പ്രമേയമാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റര്‍ മാവോയിസ്റ്റ് നേതാവും യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുമായ നദീര്‍ എന്ന വ്യക്തിയാണ്. നൂറ് കവിതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദ അനുകൂലികളാണ്.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരര്‍, ഐഎസ് ഭീകരവാദികള്‍, നിരോധിത സംഘടനയായ സിമി തീവ്രവാദികള്‍ തുടങ്ങിയവരെ വെള്ള പൂശലാണ് കവിതകളിലൂടെ പ്രധാനമായും നടത്തിയിരിക്കുന്നത്. ഞാന്‍ പാകിസ്ഥാനിലേക്ക് പോകാം എന്ന തലക്കെട്ടിലുള്ള കവിതയില്‍ മുസ്ലിം ആചാരമായ ചേലാ കര്‍മത്തെ അപമാനിക്കുന്നതിനൊപ്പം ആ സമൂഹത്തെ സംശയദൃഷ്ടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. രാജ്യത്തെ വെട്ടിമുറിച്ചവര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉള്ളവര്‍, തുമ്പില്ലാത്ത ചോദ്യങ്ങള്‍ തുടങ്ങി ആദ്യാവസാനം അശ്ലീലം നിറഞ്ഞതാണ് കവിതകള്‍. മാവോയിസ്റ്റുകള്‍, ഐഎസ് ഭീകരര്‍, സിമി തീവ്രവാദികള്‍ എന്നൊക്കെ പേരില്‍ മുസ്ലിം സമുദായത്തെ ഭരണകൂടം വേട്ടയാടുന്നുവെന്ന പ്രതീതിയും ഡിസിയുടെ പ്രസിദ്ധീകരണത്തിലുണ്ട്.

ഹിന്ദു മതവിഭാഗങ്ങള്‍ പുണ്യ ഗ്രന്ഥമായി കരുതുന്ന രാമായണത്തിന് നേരെയും ഭീമന്‍, അര്‍ജ്ജുനന്‍, ദ്രൗപതി എന്നീ ഐതിഹ്യ കഥാപാത്രങ്ങള്‍ക്ക് നേരെയുമുണ്ട് അവഹേളനം. മൂര്‍ദ്ദാബാദ് എന്ന കവിതയില്‍ കുളിക്കാത്തവര്‍, വൃത്തിയില്ലാത്തവര്‍ എന്നൊക്കെയാണ് ദളിതരെ വിശേഷിപ്പിക്കുന്നത്. ദേശീയഗാനം ഉണ്ടായിട്ട് വേണ്ടേ എഴുന്നേല്‍ക്കാനെന്ന് സുപ്രീം കോടതിയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട വിധിയെ അവഹേളിക്കുന്നതിനൊപ്പം കാവിയില്‍ കലര്‍ന്ന ത്രിവര്‍ണമെന്ന് ദേശീയപതാകയ്‌ക്കെതിരെയും ചോദ്യമുയര്‍ത്തുന്നു.

വിവാദ കവിതാസമാഹാരത്തിന്റെ എഡിറ്റര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഎപിഎ ചാര്‍ജ്ജ് ചെയ്യപ്പെട്ട നദീര്‍ എന്ന വ്യക്തിയാണ്. ചുരുക്കം ചിലരൊഴിച്ചാല്‍ കവികള്‍ ഭൂരിപക്ഷവും മാവോവാദി പ്രവര്‍ത്തകരുമാണ്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close