തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5, 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാദ്ധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.