ന്യൂഡല്‍ഹി: ത്രിപുരയിലെ സിഐടിയു ഓഫീസിൽ നിന്നും ആയുധങ്ങൾ പിടികൂടി.നാല് സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
സിഐടിയു ഉപസംഘടനയായ ത്രിപുര മോട്ടോര്‍ ശ്രമിക് യൂണിയ (ടിഎംഎസ് യു)ന്റെ അഗര്‍ത്തലയിലെ ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. .ഇരുമ്പ് ദണ്ഡുകൾ,വാളുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും
ഇതേ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
തെരത്തെടുപ്പിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇടതുപക്ഷ സംഘടനകൾ സംസ്ഥാനത്ത് അക്രമം അഴിച്ചു വിടാനുള്ള നീക്കത്തിലാണെന്നും സൂചനകളുണ്ട്.