സുഖ്മ : ഛത്തീസ്ഗഡിലെ സുഖ്മയിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 9 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സുഖ്മയിലെ കിസ്തരം മേഖലയിൽ നടന്ന ബോംബ് സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു വരിച്ചത്.
5 പേർക്ക് പരിക്കേറ്റതായും ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട് .
സിആർപിഎഫ് 212 ബറ്റാലിയനിലെ ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ബോംബാക്രമണം നടത്തുകയായിരുന്നു.