India

ആധാർ  ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി

ന്യൂഡൽഹി: മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കുവാനുള്ള കാലാവധി നീട്ടി. ഇത് സംബന്ധിച്ച നിർദ്ദേശം സുപ്രീംകോടതിയാണ് നൽകിയത്. നേരത്തെ അനുവദിച്ചിരുന്നത് മാർച്ച് 31 വരെയായിരുന്നു.

ആധാറുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധി വരുന്നതുവരെ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കാൻ നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു.

ബാങ്കുകളിൽ പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ ആധാർ നമ്പർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.

486 Shares

Please scroll down for comments

Close
Close