India

ഒറ്റപ്പെടാൻ കാരണം പാകിസ്ഥാൻ തന്നെയാണെന്ന് മുൻ പാക് വിദേശ കാര്യമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തിയത് പാകിസ്ഥാൻ തന്നെ പലപ്പോഴായി കൈക്കൊണ്ട നയങ്ങളാണെന്ന് മുൻ വിദേശ കാര്യമന്ത്രി ഖുർഷിദ് മെഹമൂദ് കസൂരി.

ഭീകരാക്രമണങ്ങളെ നേരിടുന്നതിലുള്ള തങ്ങളുടെ കഴിവ് പലപ്പോഴായി തെളിയിച്ച രാജ്യമാണ് ഇന്ത്യ.അതുകൊണ്ട് തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളുടെ പരിഹാരം യുദ്ധമല്ലെന്ന് പാക് ഭരണകൂടം മനസ്സിലാക്കേണ്ടതുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ പുനരാരംഭിക്കണം.ലാഹോറിൽ നടന്ന സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മനസ്സിലാക്കാൻ പാകിസ്ഥാനിൽ ഒരു ഇന്ത്യൻ ഡസ്ക് പ്രവർത്തനം ആരംഭിക്കേണ്ടതുണ്ടെന്നും .ഇത് ഇന്ത്യയിലെ ആർ എസ് എസ് പോലെയുള്ള ഹൈന്ദവ സംഘടനകളെ കുറിച്ച് മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടർ പ്രൊഫസർ ഉമ്പ്രെൻ ജാവേദ് പറഞ്ഞു.

1K Shares

Please scroll down for comments

Close
Close