World

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്‍സണെ പുറത്താക്കി

വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്‍സണെ പുറത്താക്കി. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ ആണ് പുതിയ വിദേശകാര്യ സെക്രട്ടറി.

വിവിധ വിഷയങ്ങളിൽ ട്രംപും ടില്ലേഴ്‍സണും തമ്മിലുടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടില്ലേഴ്‍സൺ രാജിപ്രഖ്യാപനം നടത്തിയതായി വാർത്തകൾ വന്നിരുന്നു.

ടില്ലേഴ്‍സണ് നന്ദി അറിയിച്ച ട്രംപ് പുതിയ സെക്രട്ടറി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്വിറ്ററിൽ കുറിച്ചു.

104 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close