ന്യൂഡൽഹി : ചൈനയുടെ സൈനിക മുന്നേറ്റം ആശങ്കപ്പെടുത്തുമ്പോൾ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്നത് ഇന്ത്യയുടെ വളർച്ചയാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. മേഖലയിലെ സമാധാന സംരക്ഷണത്തിന് ചൈനയ്ക്ക് ബദലാകാൻ ഇന്ത്യക്ക് കരുത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മറ്റ് രാജ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയ്ക്കൊപ്പം സൈനിക ശക്തിയും വർദ്ധിക്കുകയാണ് . ഇതാണ് ചൈനയെ അമേരിക്കയെ വെല്ലുവിളിക്കുന്ന രീതിയിൽ വളർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .പടിഞ്ഞാറ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നിഴൽ യുദ്ധം തുടരുകയാണെന്നും റാവത്ത് പറഞ്ഞു.
പ്രതിരോധ ചെലവ് രാജ്യത്തിന് ബാദ്ധ്യതയാണെന്ന ചിന്ത തെറ്റാണ് . രാജ്യം സാമ്പത്തികമായി ഉയരുമ്പോൾ പ്രതിരോധവും ശക്തമാകണം . എന്നാലേ സംരക്ഷണം സാദ്ധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷനിൽ സുരക്ഷയെ സംബന്ധിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.