India

ഹ്രസ്വകാല ജാമ്യച്ചീട്ട് നൽകുന്നത് നിരോധിച്ച് ആർ ബി ഐ

ന്യൂഡല്‍ഹി: വാണിജ്യ ഇടപാടുകള്‍ക്കായി ബാങ്കുകള്‍ ഹ്രസ്വ കാല ജാമ്യച്ചീട്ട് നൽകുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു. 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ബി ഐയുടെ നടപടി.

നയം ഉടൻ തന്നെ നിലവിൽ കൊണ്ടുവരുമെന്ന് ആർ ബി ഐ പത്രകുറിപ്പിൽ അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും അനധികൃതമായി സംഘടിപ്പിച്ച ജാമ്യച്ചീട്ട് ഉപയോഗിച്ചാണ് നീരവ് മോദിയുടെയും പങ്കാളികളുടെയും പേരിലുള്ള എന്നീ കമ്പനികള്‍ വിദേശത്തുനിന്ന് ഇറക്കുമതിക്കായി വായ്പ നേടിയെടുത്തത്.

ഈടില്ലാതെയായിരുന്നു നീരവ് മോദിയുടെ കമ്പനിക്ക് വായ്പ അനുവദിച്ചത്.എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇവർ രാജ്യം വിട്ടതോടെ മുഴുവൻ ബാധ്യതയും പഞ്ചാബ് നാഷണൽ ബാങ്കിൽ മേൽ വരികയായിരുന്നു.ഇതേ തുടർന്നാണ് ജാമ്യചീട്ട് നൽകുന്നത് നിർത്തലാക്കാൻ തീരുമാനിച്ചത്.

83 Shares

Please scroll down for comments

Close
Close