തിരുവനന്തപുരം: കേരളത്തില്‍ ഇടതു തീവ്രവാദമുണ്ടെന്നു തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ 5 വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ഇടതു തീവ്രവാദ സംഘടനകളെ മത തീവ്രവാദസംഘടനകള്‍ സഹായിക്കുന്നുണ്ടെന്നു ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനും നിയസഭയില്‍ പറഞ്ഞു.