കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസില്‍ എട്ടാം പ്രതിയായ ദിലീപ് കോടതിയില്‍ ഹാജരായിട്ടുണ്ട്. വിചാരണ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിഭാഷകനൊപ്പം ദിലീപ് കോടതിയിലെത്തിയിരുന്നു.