കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രിയ കാര്യ സമിതിയംഗം കെ.സുധാകരന്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നത് അനിവാര്യമാണ്. വാദം കേള്‍ക്കുന്നതോടെ ഡിവിഷന് ബെഞ്ച് തന്നെ സ്റ്റേ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അന്വേഷണ സംഘത്തിലെ അഞ്ച് പേരെ ടീമില്‍ നിന്നും എസ് പി കഴിഞ്ഞ ദിവസം പിരിച്ചുവിട്ട സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമായിരിക്കുകയാണ്. കേസിലെ ഗൂഢാലോചന അനേഷിക്കണമെന്നും കെ.സുധാകരന് കണ്ണൂരില്‍ ആവശ്യപ്പെട്ടു.