ന്യൂഡൽഹി: കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെയടക്കം ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നിലയിൽ ആശങ്കയുണ്ട്. പാർട്ടിയെ നവീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ബിജെപിയോടുള്ള അമർഷമാണ് ഉപതെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് വലിയ തോൽവിയാണ് സംഭവിച്ചത്. മേഘാലയയിലും ഗോവയിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനായില്ല. ത്രിപുരയിൽ വട്ടപൂജ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.