Janakshemam

ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതെങ്ങനെ ?

 

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന   നിർണായക ഘടകങ്ങളാണ് സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ.ഈ മേഖലയുടെ വികാസം ലക്ഷ്യമിട്ട് കേന്ദ്ര എംഎസ്എംഇ  മന്ത്രാലയവും സംസ്ഥാന വ്യവസായവകുപ്പും നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നു.പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലെ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകരമായ അത്തരം പദ്ധതികളുടെ വിശദാംശങ്ങളാണ് ഇക്കുറി ജനക്ഷേമത്തിൽ.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്,ഖാദി ഗ്രാമവികസന കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ്  സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കുന്നതും ധനസഹായപദ്ധതികൾ നടപ്പിലാക്കുന്നതും കേരളത്തിലെ വ്യവസായ പാർക്കുകളിൽ സർക്കാർ ഇതിനായി സംരംഭകർക്ക് സ്ഥലം ലഭ്യമാക്കുന്നു.സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ വളർച്ചക്കായി കേന്ദ്രസർക്കാർ വിജകരമായി നടപ്പിലാക്കിവരുന്ന സംവിധാനമാണ് ക്ലസ്റ്റർ വികസനം. സാങ്കേതികവിദ്യകളുടെ ഏകോപനം ,പൊതു വിഭവങ്ങളുടെ ലഭ്യത ,  ഉൽപാദനക്ഷമത ഉയർത്തൽ , ഇവയെല്ലാം ചെറു സംരംഭങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ക്ലസ്റ്ററുകളിലൂടെ സാദ്ധ്യമാകുന്നു.

സാങ്കേതികവിദ്യ അനുദിനം വളരുന്നതിനൊപ്പം നമ്മുടെ വ്യവാസായ സംരംഭങ്ങളും വളരുകയാണ്.സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയിലൂടെ രാജ്യത്തിൻറെ സമ്പദ്ഘടനതന്നെ മാറിമറിയും.

 

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close