ബെയ്ജിംഗ്: പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ ചൈന സന്ദർശനത്തിനു മുന്നോടിയായി ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവാലേ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പിലെ ഉപമന്ത്രി ഗുവോ യെഷൗവുമായി കൂടിക്കാഴ്ച നടത്തി.
ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ യാത്ര.
ചൈനയിൽ പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പ് അധികാരശ്രേണിയിൽ വിദേശകാര്യവകുപ്പിനും മുകളിലാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും, കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ പറഞ്ഞു.
ഷീ ജിൻപിങിന് ആജീവനാന്ത കാലത്തേക്ക് പ്രസിഡന്റ് പദവിയിൽ തുടരാൻ കഴിയും വിധത്തിൽ ചൈനീസ് ഭരണഘടന ഭേദഗതി ചെയ്തതിനു ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നതതല നേതാക്കൾ തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണ് ഇത്.